Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Conference

Ernakulam

അ​ന്ത​ര്‍​ദേ​ശീ​യ കോ​ണ്‍​ഫ​റ​ന്‍​സ്

മൂ​വാ​റ്റു​പു​ഴ: വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ൻ​ഡ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് (സ്പി​ന്‍ 2കെ26) ​സം​ഘ​ടി​പ്പി​ച്ചു. സു​ര​ക്ഷ, പാ​ര​ല​ല്‍ പ്രോ​സ​സിം​ഗ്, ഇ​മേ​ജ് പ്രോ​സ​സിം​ഗ്, നെ​റ്റ് വ​ര്‍​ക്കിം​ഗ് എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക്ലാ​സു​ക​ളും ച​ര്‍​ച്ച​ക​ളും കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

കൊ​ച്ചി ഐ​ബി​എം ഇ​ന്ത്യ സോ​ഫ്റ്റ് വേ​ര്‍ ലാ​ബ്‌​സി​ലെ സീ​നി​യ​ര്‍ ഡാ​റ്റാ സ​യ​ന്‍റി​സ്റ്റ് ഡോ. ​ബി​ന്ദു കൃ​ഷ്ണ​ന്‍, ഇ​ന്തോ​നേ​ഷ്യ മു​ഹ​മ്മ​ദി​യ ജെം​ബ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഡോ. ​യെ​നി ദ്വി ​ര​ഹാ​യു എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍.​ഡോ. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. പോ​ള്‍ പാ​റ​ത്താ​ഴം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ന​വീ​ന്‍ ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. സോ​മി പി. ​മാ​ത്യു, കം​പ്യൂ​ട്ട​ർ സ​യ​ന്‍​സ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​മ​ല്‍ ഓ​സ്റ്റി​ന്‍, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ധ​ന്യ എം. ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

അ​രു​വി​ത്തു​റ കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സി​ന് തു​ട​ക്ക​മാ​യി

അ​രു​വി​ത്തു​റ: സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി മേ​ഖ​ല​ക​ളി​ലെ സ​മീ​പ​കാ​ല മു​ന്നേ​റ്റ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വി​ദി​ന അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് - ഐ​ക്രാ​സ്റ്റ് 2025 ആ​രം​ഭി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി​ഡി​റ്റ് മു​ൻ ഡ​യ​റ​ക്ട​റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന പ്ര​ഫ. ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ നി​ർ​വ​ഹി​ച്ചു. കോ​ള​ജ്മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​റും കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​റു​മാ​യ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ലീ​ന​റി സെ​ഷ​നി​ൽ കൊ​ച്ചി​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്വാ​ൻ​സ്ഡ് സെ​ന്‍റ​ർ ഫോ​ർ അ​റ്റ്മോ​സ്ഫി​യ​റി​ക് റ​ഡാ​ർ റി​സ​ർ​ച്ചി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ. ​കെ.​എ​സ്. അ​ജി​ൽ, സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​വി​ൻ​സ​ന്‍റ് മാ​ത്യു എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Latest News

Corehub Up